പൌരാവകാശ രേഖ
പഞ്ചായത്ത് ഓഫീസുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും അവ ലഭ്യമാകുന്ന സമയപരിധിയെക്കുറിച്ചുമുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക രേഖയാണ് പൗരാവകാശ രേഖ (Citizens' Charter). ഓരോ സേവനത്തിനും അപേക്ഷിക്കേണ്ട രീതി, സമർപ്പിക്കേണ്ട രേഖകൾ, അടയ്ക്കേണ്ട ഫീസ്, സേവനം ലഭിക്കാൻ എടുക്കുന്ന പരമാവധി സമയം എന്നിവ ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. നിശ്ചിത സമയത്തിനകം സേവനം ലഭിച്ചില്ലെങ്കിൽ പരാതി ബോധിപ്പിക്കേണ്ട ഉദ്യോഗസ്ഥൻ ആരാണെന്ന വിവരവും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ സേവനങ്ങൾ സുതാര്യവും കാര്യക്ഷമവുമാക്കുക, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഉറപ്പാക്കുക, അഴിമതി ഇല്ലാതാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.