കാഴ്ചപ്പാടും ദൌത്യവും
ഏലംകുളം ഗ്രാമപഞ്ചായത്തിന്‍റെ സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക, ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയ ബന്ധിതമായി നൽകുക. എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം. പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും, സാമൂഹ്യ പുരോഗതി കൈവരിക്കുകയും, അടിസ്ഥാന സൗകര്യങ്ങൾ സമഗ്രമായി വികസിപ്പിക്കുകയും ചെയ്യുന്നതിന് പഞ്ചായത്ത് പ്രതിബദ്ധമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യമായ അവസരങ്ങൾ ഉറപ്പാക്കുക, ദാരിദ്ര്യം കുറയ്ക്കുക, തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുക, ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുക, ശുചിത്വവും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുക എന്നിവ പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി കണക്കാക്കുന്നു. ജനകീയ പങ്കാളിത്തം ഉറപ്പാക്കി, സുതാര്യവും ഉത്തരവാദിത്വമുള്ള ഭരണ സംവിധാനത്തിലൂടെ സേവനങ്ങൾ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നു.കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം ലഭ്യമായ അധികാരങ്ങളും ചുമതലകളും ഫലപ്രദമായി വിനിയോഗിച്ച്, ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സേവനങ്ങളും വികസന പ്രവർത്തനങ്ങളും സമയബന്ധിതമായി നടപ്പിലാക്കുന്നു. വാർഷികവും ദീർഘകാലവുമായ പദ്ധതികളിലൂടെ വിവിധ സർക്കാർ പദ്ധതികളുമായി ഏകോപനം പുലർത്തി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.