നേട്ടങ്ങള്‍

വസ്തുനികുതി പിരിവിലെ 100% നേട്ടം

ഏലംകുളം ഗ്രാമപഞ്ചായത്തിന്‍റെ സ്വന്തം വരുമാനത്തിൽ (Own Fund) ഏറ്റവും നിർണ്ണായകമായ ഘടകമാണ് വസ്തുനികുതി. ഇത് 100% കൈവരിക്കുന്നതിലൂടെ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കുന്നു. കൃത്യമായ ബോധവൽക്കരണം, നികുതിദായക സൗഹൃദപരമായ സംവിധാനങ്ങൾ, കാര്യക്ഷമമായ പിരിവ് രീതികൾ എന്നിവയുടെ വിജയമാണിത്.. നികുതിയിന ത്തിൽ ലഭിക്കുന്ന അധിക വരുമാനം പുതിയതും കൂടുതൽ വിപുലവുമായ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ പഞ്ചായത്തിന് കരുത്തേകുന്നു.